മഴ വരും മുമ്പ് കോണേപ്പറമ്പിലെ വലിയ ആഞ്ഞിലിയുടെ മുഖം ഇരുളും. ചിലയ്ക്കകാരന്‍
പക്ഷികള്‍ കുരിശുമലക്കുനേരെ ധൃതിവച്ച് പറക്കും. ഒരു ചങ്ങല ആകാശത്തില്‍ കിഴക്കുന്ന്
ആരോ വലിച്ച് മുണ്ടക്ക മലക്ക് മുകളില്‍ ഉരഞ്ഞ് തീ ചിതറുന്നതോടെ അമ്മ ഓടി മുറ്റത്തിറങ്ങി
ഉണക്കാനിട്ടിരുന്ന വിറക്, തുണി, വിറക്പുരമുറ്റത്തെ ചകിരി, കുട്ടപ്പന്‍അടിച്ചിട്ടിരുന്ന റബര്‍ഷീറ്റ്
എന്നിവ സുരക്ഷിത ഇടങ്ങളിലേക്ക പെറുക്കിവയ്ക്കും. പേരച്ചുവട്ടില്‍ കെട്ടിയിട്ടിരുന്ന
ക്ടാവിനെ അഴിച്ച് കൂട്ടില്‍ തള്ളയുടെ അടുത്തേക്ക് വലിക്കുമ്പോഴേക്കും ഇടമലയുടെ
ആകാശത്ത് ഇടി വീഴ്ത്തി കളി ആരംഭിച്ചു എന്നറിയിപ്പ് മുഴക്കും. ഓടി അടുക്കളയില്‍ കയറും
മുമ്പേ തൊട്ടിലില്‍ മോളിക്കുട്ടി ഞടുങ്ങുന്ന സൈറണ്‍ മുഴക്കി തുടങ്ങുന്നു. ഒരിടത്തും ല്ക്കാതെ
ഒന്നുമേ മുടങ്ങാതെ അമ്മ മഴയായ് പെയ്യുന്നു.
ലാഭിക്കുന്നത്. വഴിയില്‍പോലീസില്ലാത്ത ഏകസമയം. സന്തോഷം മഴയായ് പെയ്ത്റോഡിലൂടെ
അങ്ങനെ ഒഴുകുമ്പോള്‍ തിരക്കില്ലാത്ത പതിനാലാം നമ്പര്‍ നൂല്‍മഴയായ് ഞാന്‍ സാവധാനം വന്ന്
മുറ്റത്ത് കോട്ടൂരി മക്കളുടെ അപ്പനാകുന്നു, ഒന്നോ രണ്ടാ വട വിളമ്പുന്നു, കടലാസിലെഴുതേണ്ടും
വരികള്‍ക്കായി സ്വസ്ഥമാവുന്നു.
വരികള്‍ക്കായി സ്വസ്ഥമാവുന്നു.

